ശ്രീനാഥ് ഭാസി നായകനാകുന്ന കുടുംബ-ഹാസ്യ ചിത്രം ‘പടച്ചോനേ ഇങ്ങള് കത്തോളീ..’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജിത് ബാലയാണ് സംവിധാനം.ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമിക്കുന്ന നാലാമത് ചിത്രമാണ് ഇത്.
ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന മുഴുനീള എൻ്റർടെയ്നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ചെറിയ ഇടവേളക്ക് ശേഷമായിരിക്കും മലയാള സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഈ ജനപ്രിയ വാണിജ്യ സിനിമ ഫോർമുലയിൽ ഒരു ചിത്രം ഒരുങ്ങുന്നത്.
കാർട്ടൂൺ ശൈലിയിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കാരിക്കേച്ചർ സ്കെച്ച് പോലെ അണിനിരത്തിയ ഒരു കോമിക് പോസ്റ്റർ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ചുവന്ന ജീപ്പിൻ്റെ പശ്ചാത്തലത്തിൽ വ്യത്യസ്ത രീതിയിൽ ഓരോ കഥാപാത്രങ്ങളുടെയും സ്കെച്ചുകൾ വിന്യസിച്ചിരിക്കുന്നു.
ശ്രീനാഥ് ഭാസി, ആൻ ശീതൾ, ഗ്രെയ്‌സ് ആന്റണി, രസ്ന പവിത്രൻ, വിജിലേഷ്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ദിനേശ് പ്രഭാകർ കൂടാതെ പുതുമുഖങ്ങളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥനിയേൽ മഠത്തിൽ എന്നിവരൊക്കെയാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്.
കൂടാതെ അലൻസിയർ, മാമുക്കോയ, ജോണി ആന്റണി, ശ്രുതി ലക്ഷ്മി, ഷൈനി സാറ, സരസ ബാലുശ്ശേരി, സുനിൽ സുഖദ, ഉണ്ണിരാജ, രഞ്ജി കൺകോൽ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
ബിജു മേനോൻ, ഇന്ദ്രൻസ്, രൺജി പണിക്കർ, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, നാദിർഷ, രമേഷ് പിഷാരടി, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, സുരഭി ലക്ഷ്മി, സ്വാസിക, ടിനി ടോം, പ്രശാന്ത് അലക്സാണ്ടർ, ഇർഷാദ്, ദീപക് പരമ്പോൽ, ഗോവിന്ദ് പത്മസൂര്യ, അനു സിത്താര, സിജ റോസ്, അനന്യ, ഗ്രിഗറി, നിരഞ്ചന എന്നിവർ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamBijuMenon%2Fposts%2F526913745465537&show_text=true&width=500
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FJayasuryajayan%2Fposts%2F526370598839711&show_text=true&width=500
















