കോഴിക്കോട്: കോടഞ്ചേരിയിലെ വിവാദ മിശ്രവിവാഹത്തിലെ വധു ജോയ്സ്നയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. ജോയ്സനയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. മകൾ ചതിക്കപ്പെട്ടതാണെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
നേരത്തെ, ലവ് ജിഹാദ് വിവാദം തള്ളി ഇരുവരും രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ഷെജിൻ പറഞ്ഞിരുന്നു.
അതേസമയം, സ്വന്തം ഇഷ്ടത്തിന് ഷെജിന്റെ കൂടി ഇറങ്ങിവന്നതെന്ന് ജോയ്‌സ്‌ന പറഞ്ഞു. വിവാദം വേദനിപ്പിച്ചുവെന്നും ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ജീവിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ജോയ്‌സ്‌ന പറഞ്ഞു.

















