തൃശൂർ: പീച്ചി കല്ലിടുക്കിലുള്ള കനാലിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പീച്ചി ഡാമിൽ നിന്ന് വെള്ളമൊഴുകുന്ന മൂലംകോട് ആണ് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചു മാസം പ്രായമുള്ള കുഞ്ഞെന്നാണ് നിഗമനം.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കുഞ്ഞുങ്ങളെ കാണാതായ കേസുകൾ പരിശോധിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

















