പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ശ്രീനിവാസൻ വധത്തിൽ പ്രതികൾക്കായി അന്വേഷണം നടക്കുന്നുണ്ട്. സിസിടിവി വീഡിയോയുടെ അടിസ്ഥാനത്തിൽ കുറച്ചുപേരുടെ വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി.
ഇരട്ടക്കൊലപാതകങ്ങള്‍ രണ്ട് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു.

















