പാലക്കാട്: പോപ്പുലര്‍ ഫ്രണ്ടിന് സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും സഹായമാണ് ലഭിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പോപ്പുലര്‍ ഫ്രണ്ടിന് തുണയാകുന്നത് സര്‍ക്കാര്‍ നിലപാടുകളാണ്. കേരളത്തില്‍ മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടിന് ഇതുപോലെ പരസ്യമായ രാഷ്ട്രീയ പിന്തുണ കിട്ടുന്നത്, അദ്ദേഹം പറഞ്ഞു.
അതേസമയം പാലക്കാട്ടെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് വ്യക്തമാക്കി.
ബിജെപി എല്ലാ കാലത്തും സമാധാനത്തിന്റെ കൂടെയാണ് നിലനിന്നിരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. എസ്ഡിപിഐ എന്ന് പറയുന്നത് രാജ്യത്തെ ഏറ്റവും വലിയ മതഭീകര സംഘടനയാണ്. രാജ്യത്തെ തകര്‍ക്കാന്‍ ഏകപക്ഷീയമായിട്ടുള്ള ആക്രമണമാണ് അവര്‍ നടത്തുന്നതെന്നും സുരേന്ദ്രൻ ആരേപിച്ചു

















