പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവർത്തകൻ എസ്.കെ. ശ്രീനിവാസന്‍റെ കൊലപാതകം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍.
സംഭവത്തില്‍ പത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കസബ, സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്.
പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പൊലീസ് റെയ്ഡിലാണ് ഇവരെ പിടകൂടിയത്. പ്രതികള്‍ക്കായി പൊലീസ് പരിശോധന വ്യാപിപ്പിച്ചു. പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, നാളെ പാലക്കാട് സര്‍വകക്ഷി യോഗം ചേരും. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണിത്. വൈകുന്നേരം 3.30ന് കലക്ടറേറ്റിലാണ് യോഗം.

















