കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്- ലോഫ്‌ളോർ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച് ചില്ല് തകർന്നു. ബംഗളൂരുവിലേക്ക് പോകാൻ നിർത്തിയിട്ട ബസിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് അപകടങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പരിചയമില്ലാത്തവരാണ് ബസ് ഓടിക്കുന്നതെന്നും സിഐടിയു നിയന്ത്രണത്തിലുള്ള കെ.എസ്.ആർ.ടി.ഇ വർക്കിങ് പ്രസിഡൻറ് സി.കെ. ഹരികൃഷ്ണൻ പറഞ്ഞിരുന്നു. അപകട വാർത്തകൾ ശുഭകരമല്ലെന്നും കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ. സ്വിഫ്റ്റ് അപകടത്തിന് കാരണം ഡ്രൈവർമാരുടെ പരിചയ കുറവാണെന്നും സ്വിഫ്റ്റ് തുടങ്ങിയത് കെഎസ്ആർടിസിയുടെ നാശത്തിന് കാരണം തൊഴിലാളി യൂണിയനുകളാണെന്ന് വരുത്തി തീർക്കാനാണെന്നും കെഎസ്ആർടിഇയു (എഐടിയുസി) ജനറൽ സെകട്ടറി എം.ജി രാഹുൽ ആരോപിച്ചിരുന്നു.

















