തിരുവനന്തപുരം: ആസൂത്രിത കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അതില്‍ പോലീസിന് പരിമിതിയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലക്കാട് നടന്നത് വെള്ളിയാഴ്ച നടന്നതിന്റെ തുടര്‍ച്ചയാണ്. എന്നിട്ട് ബി.ജെ.പി പോലീസിനെതിരേ ജനരോഷം ഇളക്കിവിടാന്‍ നോക്കുകയാണെന്ന് കോടിയേരി പറഞ്ഞു.
പാലക്കാടിനെ കലാപഭൂമിയിക്കാനുള്ള ശ്രമം തിരിച്ചറിയണം. ജനങ്ങള്‍ ഇതില്‍ ജാഗ്രതപാലിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നില്‍ പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ഒരു അവകാശവുമില്ല. കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ കൊറിഡോറായി മാറിയിരിക്കുകയാണ്. വര്‍ഗീയ ശക്തികളായ എസ്.ഡി.പി.ഐയും ആര്‍.എസ്.എസും അഴിഞ്ഞാടുകയാണെന്നും വി.ഡി പറഞ്ഞു.

















