കോട്ടയം: മുറ്റത്ത് കളിക്കുന്നതിനിടയില്‍ വീടിന് സമീപത്തെ കിണറ്റില്‍ കാൽ വഴുതി വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം.
എരുമേലി മുട്ടപ്പള്ളിയിലാണ് സംഭവം. കരിമ്പിന്‍ന്തോട്ടില്‍ ഷിജോ, സുമോള്‍ ദമ്പതികളുടെ മകന് ധ്യാന്‍ ആണ് മരിച്ചത്.
അപകടത്തിനു പിന്നാലെ കുട്ടിയെ കിണറ്റില്‍ നിന്ന് കയറ്റി മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ധ്യാനിന്റെ തലയില്‍ മുറിവേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

















