കണ്ണൂർ: ശ്രീകണ്ഠാപുരത്ത് വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചതായി റിപ്പോർട്ടുകൾ. മുണ്ടന്നൂർ സ്വദേശികളായ തങ്കച്ചൻ, നാരായണൻ എന്നിവരാണ് മരിച്ചത്.
കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

















