ആലപ്പുഴ: വീട്ടമ്മയെ കടന്നുപിടിച്ച കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അറസ്റ്റിൽ. ആലപ്പുഴ ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ പരാതിയിൽ കരീലക്കുളങ്ങര പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ഉന്നത കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ഭാര്യയാണ് പരാതിക്കാരി. കോൺഗ്രസ് പാർട്ടിയുടെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായാണ് ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയത്. ഇവിടെവച്ച് ഇയാൾ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

















