തെന്നിന്ത്യന്‍ നടിയും താരപുത്രിയുമായ ശ്രുതി ഹാസന്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.പലപ്പോഴും ഗോസിപ്പുകള്‍ക്കും ശ്രുതി ഇരയാവാറുണ്ട്. കുറച്ച് കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശ്രുതി. ഓരോ ദിവസവും താന്‍ എങ്ങനെയാണെന്ന് പറഞ്ഞുള്ള ചിത്രങ്ങള്‍ നടി പങ്കുവെക്കാറുമുണ്ട്. അതിനെല്ലാം വിമര്‍ശനങ്ങള്‍ ലഭിക്കുന്നതും പതിവാണ്. അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ് കൊണ്ടും നടി എത്തിയിരുന്നു.
ഒരുവിധം എല്ലാ ചോദ്യങ്ങള്‍ക്കും ശ്രുതി മറുപടി പറയുകയും ചെയ്തു. എന്നാല്‍ ആരാധകരില്‍ ഒരാള്‍ കളിയാക്കുന്നത് പോലെയുള്ള ചോദ്യവുമായിട്ടാണ് എത്തിയത്. നിങ്ങളുടെ ചുണ്ടിന്റെ സൈസ് എത്രയാണ്’ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. സ്ഥിരമായി കളിയാക്കി ചോദിക്കാറുള്ളത് പോലെ വന്ന ചോദ്യമാണെങ്കിലും അതിന് ശ്രുതി നൽകിയ മറുപടി ‘അങ്ങനെ ചുണ്ടിനും പ്രത്യേകം സൈസ് ഉണ്ടോ’ എന്നാണ്.മുന്‍പും ശരീരത്തെ കുറിച്ചുള്ള കളിയാക്കലുകളും വിമര്‍ശനങ്ങളും ഏറെ നേരിടേണ്ടി വന്ന നടിയാണ് ശ്രുതി. ശരീരഭാരം കൂടിയതിന്റെ പേരിലായിരുന്നു നേരത്തെ കമന്റുകള്‍ വന്നത്.

















