പാലക്കാട്: എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിന്റേത് ആസൂത്രതമായ രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് എഫ് ഐ ആര്‍.
മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള അരുംകൊലയാണ് നടന്നതെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച് നടത്തിയതാണെന്നും എഫ് ഐ ആറില്‍ പറയുന്നു.
ഇതിനിടെ സുബൈറിനെ വെട്ടികൊലപ്പെടുത്തിയ പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇതേ തുടര്‍ന്ന് അന്വേഷണം തമിഴ്‌നാട്ടിലേക്ക ്‌വ്യാപിപ്പിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട സുബൈറിന്റെ നീക്കങ്ങള്‍ ദിവസങ്ങളായി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്ബ് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്. അഞ്ചുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

















