കോഴിക്കോട്: ഹോമിയോപതിയിലൂടെ മെച്ചപ്പെട്ട ആരോഗ്യം എന്ന വിഷയത്തിന് എൻ സി ഡി സി സെമിനാർ സംഘടിപ്പിക്കുന്നു . ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ വെൽനെസ്സ് വുമൺ സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. ഡോ : ഡാനിയൽ പി ജോൺസൻ (ബി എച് എം എസ്, ഫാദർ മുള്ളർ മെഡിക്കൽ കോളേജ് മംഗ്ലൂർ )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
ഇന്നത്തെ സാഹചര്യത്തിൽ ഹോമിയോപതിയുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ സഹായകരമാകുമെന്ന് സംഘാടകർ കരുതുന്നു. തൽപരരായ എല്ലാവർക്കും പങ്കെടുക്കാം. ഏപ്രിൽ 16ന് ഉച്ചക്ക് 2.30മണി മുതൽ 3.30 വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 92880 26140(സംഘാടക ). കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കൂ www.ncdconline.org.

















