പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കാറിലാണ് എത്തിയതെന്ന് സൂചന.
പാലക്കാട്ട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കുത്തിയത്തോട് സ്വദേശി സുബൈർ(43)നെയാണ് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കാര്‍ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കെഎല്‍ 11 എആര്‍ 641 എന്ന നമ്പരിലുള്ള കാറാണ് ബൈക്കിനെ ഇടിച്ചിട്ടത്. ഈ നമ്പരിലുള്ള കാര്‍ കൊല്ലപ്പെട്ട സഞ്ജിത്തിന്റെ പേരിലുള്ളതാണെന്ന് പോലീസ് കണ്ടെത്തി.
ആക്രമി സംഘമെത്തിയത് രണ്ട് കാറുകളിലാണ്. കൃത്യത്തിന് ശേഷം ഈ കാര്‍ ഉപേക്ഷിച്ചാണ് സംഘം രക്ഷപെട്ടത്. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.

















