കൊല്ലം: സ്കൂള്‍ കോമ്ബൗണ്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ മോഷ്ടിച്ച 18- കാരൻ അറസ്റ്റിൽ. പട്ടാഴി പലമുറ്റത്ത് വീട്ടില്‍ രാജീവ് (18) നെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടാം തീയതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന സി.സി.ടി.വി ക്യാമറകളാണ് മോഷണം പോയത്. താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോമ്ബൗണ്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളാണ് മോഷ്ടിക്കപ്പെട്ടത്.
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി മെമ്ബറായ സന്തോഷിന്റെ പരാതിയിന്മേലാണ് കൊട്ടാരക്കര പോലീസ് കേസ് എടുത്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ജോണ്‍സന്‍, കെ.എസ് ദീപു, ഹബീബ് എസ്.എം, എ.എസ്.ഐ അജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















