തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമായ സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് പിന്‍വലിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ ഇടുക്കി ജില്ലയില്‍ മാത്രം യെല്ലോ അലര്‍ട്ടുണ്ട്.
നേരത്തെ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് പിന്‍വലിച്ചത്.
കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്കും പിന്‍വലിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

















