പാലക്കാട്: പാലക്കാട്ട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
കുത്തിയത്തോട് സ്വദേശി സുബൈർ(41) ആണ് മരിച്ചത്.
സുബൈർ ബൈക്കിൽ സഞ്ചരിക്കവെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയതിന് ശേഷം ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. പിന്നിൽ രാഷ്ട്രീയവൈര്യമാണോയെന്ന് പരിശോധിക്കുകയാണ്.

















