വിജയ് സേതുപതി നായകനാകുന്ന ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ പുതിയ ചിത്രത്തിൽ നായികമാരായി നയൻതാരയും സാമന്തയും ആണ് എത്തുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ ചില രംഗങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഗാനരംഗത്ത് വിജയ് സേതുപതിക്കൊപ്പം നയൻതാരയും സാമന്തയും ചുവടുവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും വിഘ്‌നേശ് ശിവൻ തന്നെയാണ്. സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’.വിജയ് സേതുപതിക്കൊപ്പം നയൻതാര ‘നാനും റൗഡി താൻ’, ‘സെയ്‌റ നരസിംഹ റെഡ്ഢി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ ഡ്യുലക്സ് എന്ന ചിത്രത്തിൽ സാമന്തയും വിജയ് സേതുപതിയും ഒന്നിച്ചിരുന്നു.
















