തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുവിനും ശമ്പളമില്ല. ശമ്പള വിതരണത്തിനായി ആകെ 90 കോടിയോളം രൂപയാണ് കെഎസ്ആർടിസിക്ക് വേണ്ടത്.
നേരത്തെ, ശമ്പളവിതരണത്തിനു ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും നടപടി പൂർത്തിയായില്ലായിരുന്നു. ഇതോടെ പണം കെഎസ്ആർടിസി അക്കൗണ്ടിൽ എത്തിയില്ല.
ശമ്പളം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ൽ സിഐടിയു, എഐടിയുസി, ബിഎംഎസ് സംഘടനകൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചത്.

















