ബെംഗളൂരു: ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ബെംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസിർ മഅ്ദനി ആശുപത്രി വിട്ടു. പരിപൂർണ വിശ്രമവും നിരന്തര ചികിത്സ നിർദേശങ്ങളും നല്‍കിയാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം താമസിക്കുന്ന ഫ്ളാറ്റിൽ റമദാൻ നോമ്പ്തുറയോടനുബന്ധിച്ച് പ്രർത്ഥിച്ച് കൊണ്ടിരിക്കവെ ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് അടിയന്തരമായി ആശുപത്രിയിൽപ്രവേശിപ്പിച്ചത്. .
തുടര്‍ന്ന് നടത്തിയ പരിശോധനകളിൽ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയിൽ വിദഗ്ദ ഡോക്ടര്‍മാരുടെ നീരിക്ഷണത്തില്‍ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട മഅ്ദനിക്ക് വീട്ടിൽ ചികിത്സ തുടരും. 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായി ബംഗളുരുവില്‍ കഴിയുകയാണ് മഅ്ദനി.

















