തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ തൃശൂർ നഗരത്തിൽ കർഷകരുടെ വ്യാപക പ്രതിഷേധ പ്രകടനം. സുരേഷ് ഗോപി കർഷക സമരത്തെ അവഹേളിച്ചെന്ന് ആരോപിച്ചാണ് നൂറുകണക്കിന് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാജ്യത്തെ കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ തനിക്ക് അമർഷമുണ്ടെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാർഷിക നിയമങ്ങൾ തിരിച്ച് കൊണ്ട് വരാൻ യഥാർഥ കർഷകർ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

















