ജയറാമിനെയും മീരാ ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ ട്രെയ്‌ലറും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അടുത്തിടെ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ‘മകൾ’ ഏപ്രിൽ അവസാനത്തോടെ ബിഗ് സ്‌ക്രീനുകളിൽ എത്തും. സത്യൻ അന്തിക്കാട് ഇക്കാര്യം അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് മകൾ. മീര ജാസ്മിൻ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ചിത്രം കൂടിയാണ് ഇത്. ജയറാമും മീരാ ജാസ്മിനും പുറമെ അഭിനേതാക്കൾ ദേവിക സഞ്ജയ്, നസ്ലൻ, ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ധിഖ്, അൽത്താഫ് സലിം, ജയശങ്കർ, ദയാന ഹമീദ്, മീരാ നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
മലയാളികൾക്ക് എക്കാലത്തും മികച്ച സിനിമകൾ സമ്മാനിക്കുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ‘സെൻട്രൽ പ്രൊഡക്ഷൻസാണ്’ നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന.
















