വയനാട്: മുത്തങ്ങയില്‍ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍. അനോവര്‍ എന്നയാളാണ് അറസ്റ്റിലായത്. 800 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേയ്‌ക്ക് പോകുകയായിരുന്ന ബസിലായിരുന്നു ഇയാൾ സഞ്ചരിച്ചിരുന്നത്.
എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.കെ ഷാജി, പ്രിവന്‍റീവ് ഓഫീസർ വി.ആർ ബാബുരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സജീവ്, ഒ.കെ ജോഷിബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

















