കോഴിക്കോട്: കെഎസ്ആർടിസി യുടെ കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപെട്ടതായി റിപ്പോർട്ടുകൾ. താമരശേരി ചുരത്തിലെ ആറാം വളവിലാണ് സംഭവം നടന്നത്. വളവ് തിരിഞ്ഞ് ഇറങ്ങുന്നതിനിടെ ബസിന്റെ ഇടതുഭാഗം പാർശ്വഭിത്തിയിൽ തട്ടുകയായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. രണ്ടു ദിവസം മുൻപ് മാത്രം സർവീസ് തുടങ്ങിയ സ്വിഫ്റ്റ് ബസുകൾ ഇത് അഞ്ചാം തവണയാണ് ഇപ്പോൾ അപകടത്തിൽപെടുന്നത്.

















