ചെന്നൈ: ഹിന്ദി ഭാഷ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രനേതൃത്വത്തെ തള്ളി തമിഴ്‌നാട് ബി.ജെ.പി. തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ വ്യക്തമാക്കി. രാജ്യത്ത് എല്ലാവരും ഹിന്ദു സംസാരിക്കണമെന്ന അമിത്ഷായുടെ പ്രസ്ഥാവനയെക്കെതിരെ തമിഴ്‌നാട് ഉൾപ്പെടുയുള്ള സംസ്ഥാനങ്ങളിൽ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഇപ്പോൾ നിലപാട് അറിയിച്ചിരിക്കുന്നത്.
‘ജോലി, വിദ്യാഭ്യാസം അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് വേണമെങ്കിൽ ഹിന്ദി പഠിക്കാം, പക്ഷേ അത് അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഞാനടക്കം ഇവിടെയുള്ള ആരും ഹിന്ദി സംസാരിക്കില്ല. നമ്മൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ഒരു ഭാഷ പഠിക്കേണ്ട സാഹചര്യം ഇവിടെയില്ല’എന്നും അണ്ണാമലൈ വ്യക്തമാക്കി.
















