മലപ്പുറം: സോപ്പ്പൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുടുങ്ങി 18 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് പെരുങ്കുളം സ്വദേശി ഷമീറിന്റെ മകന് മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയില്‍ വച്ചാണ് അപകടമുണ്ടായത്.
ഇന്ന് വൈകിട്ട് സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി കിടക്കുന്നത് കണ്ടത്.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















