പാലക്കാട്: കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഒടുകിന്‍ചോട് കൊച്ചുപറമ്പില്‍ എല്‍സി (55) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ആതമഹത്യയ്ക്ക് ശ്രമിച്ച ഭാർത്താവ് വര്‍ഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 12.30-നായിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വർഗീസ് പോലീസിനെ വിളിച്ച് താനും മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു.
പോലിസ് വീട്ടില്‍ എത്തിയപ്പോള്‍ കൈ ഞരമ്പ് മുറിച്ച് വര്‍ഗീസ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
വർഗീസ് അപകടനില തരണം ചെയ്തുവെന്നും കൊലപാതക കാരണം അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
















