കൊച്ചി: വിഷു, ഈസ്റ്റർ അവധിക്കാലത്തോട് അനുബന്ധിച്ചുള്ള കനത്ത തിരക്കു പരിഗണിച്ചു കെഎസ്ആർടിസി തിരുവനന്തപുരം–ചെന്നൈ റൂട്ടിൽ 2 സ്പെഷൽ സർവീസുകൾ നടത്തും. 17ന് വൈകിട്ട് 6.30നും 7.30നുമാണു സർവീസുകൾ. 6.30ന്റെ സർവീസ് ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് സേലം വഴിയാണ്. ടിക്കറ്റ് നിരക്ക് 2181 രൂപ, ഏഴരയ്ക്കുള്ള സർവീസ് നാഗർകോവിൽ, മധുര വഴിയാണ്. ടിക്കറ്റ് നിരക്ക് 1953 രൂപ.
കെഎസ്ആർടിസി സ്വിഫ്റ്റ് എസി സെമി സ്ലീപ്പർ ബസുകളാണു സർവീസിന് ഉപയോഗിക്കുക. മടക്ക സർവീസ് ചെന്നൈയിൽ നിന്നു 18ന് വൈകിട്ട് 6.30നും 7.30നും ഉണ്ടാകും.
ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന mobile app വഴിയും ടിക്കറ്റുകൾ ലഭ്യമാണ്. For enquiry (24*7) +91 471- 2463799, +91 9447071021.
ദീർഘദൂര സർവീസ് കമ്പനിയായ കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് ഏപ്രിൽ 11 മുതലാണ് സർവ്വീസ് ആരംഭിച്ചത്. ബാംഗ്ലൂരിലേക്കുള്ള എ.സി. വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം നടത്തിയിരുന്നത്.

















