തിരുവനന്തപുരം: സ്വയം വിരമിക്കലിനായി എം. ശിവശങ്കര്‍ നല്കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. ഒരാഴ്ച മുൻപാണ് അപേക്ഷ തള്ളിയത്. കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ ഉള്ളതിനാലാണ് നടപടി.
2023 ജനുവരിവരെയാണ് ശിവശങ്കറിന്റെ സർവീസ് കാലാവധി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ 16നാണ് ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. സ്വർണക്കടത്ത് കേസിൽ സസ്പെൻഷനിലായ ശിവശങ്കര്‍ ഒന്നരവര്‍ഷത്തിനുശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ചിരുന്നു.
സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.

















