തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. ശമ്പളം ഉടൻ തന്നെ വിതരണം ചെയ്യും. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ സിഐടിയുസി – എഐടിയുസി സംഘടനകള്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി.
ഈ മാസം 28-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച സിഐടിയു അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ഗതാഗതമന്ത്രി പാലിച്ചില്ലെന്ന് വിമർശിച്ചിരുന്നു. പണിമുടക്കിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വിഷുവിന് മുൻപ് ശമ്പളം കൊടുത്തില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് എഐടിയുസി മുന്നറിയിപ്പ് നൽകിയത്.

















