കൊച്ചി: കെഎസ്ആര്‍ടിസിക്ക് മാര്‍ക്കറ്റ് വിലയില്‍ ഡീസല്‍ നല്‍കാൻ ഹൈക്കോടതി ഉത്തരവ്. സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയിലാണു നടപടി.
വന്‍കിട ഉപയോക്താവ് എന്ന നിലയില്‍ കെഎസ്ആര്‍ടിസിയില്‍നിന്ന് ഈടാക്കുന്ന ഡീസല്‍ വില വളരെ കൂടുതലാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് എന്‍.നഗരേഷിന്റെ ഉത്തരവ്. ഉത്തരവു താല്‍കാലികമാണെന്നും ഹര്‍ജിയിലെ തീര്‍പ്പിനു വിധേയമാകുമെന്നും കോടതി വ്യക്തമാക്കി.
ഇതോടെ റീട്ടെയ്ല്‍ വിലയില്‍ ഇനി കെഎസ്ആര്‍ടിസിക്ക് ഇന്ധനം ലഭിക്കും. പ്രഥമദൃഷ്ട്യാ വിലനിര്‍ണയത്തില്‍ അപാകതയെന്ന് കോടതി ചൂണ്ടിക്കാട്ടി. ബള്‍ക്ക് യൂസര്‍ എന്ന പേരിലാണ് കമ്പനികള്‍ കൂടിയ വില ഈടാക്കിയിരുന്നത്.
ഹൈക്കോടതി വിധി ആശ്വാസകരമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രതികരിച്ചു. ഹൈക്കോടതി വിധി ചരിത്ര സംഭവമാണ്. കെഎസ്ആര്‍ടിസിക്ക് അനുകൂലമായി വിധിയുണ്ടായതില്‍ സന്തോഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
എണ്ണ കമ്പനികളുടെ നിലപാട് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഹൈക്കോടതി വിധി കേരളത്തിന് മാത്രമല്ല, മറ്റു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കും ആശ്വാസം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.

















