കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിൻ പോളി റോഷൻ ആൻഡ്രൂസ് ഒന്നിക്കുന്ന ചിത്രം വരുന്നു. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് ഇന്ന് നടന്നു. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ഈ മാസം 20ന് ചിത്രീകരണം ആരംഭിക്കും. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മാണം.നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിലുണ്ട് .ചിത്രത്തിന്റെ തിരക്കഥ നവീൻ ഭാസ്കര്‍ ആണ്. ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകരുന്നു.
റോഷന്‍ ആൻഡ്രൂസിന്‍റെ അവസാന ചിത്രം സല്യൂട്ടില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു നായകന്‍. സോണി ലിവിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയാണ് ചിത്രം എത്തിയത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്.
















