ബോളിവുഡ് ലോകം ഉറ്റുനോക്കുന്ന രണ്‍ബീര്‍ കപൂര്‍ -ആലിയ ഭട്ട് വിവാഹത്തിനായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്. താരങ്ങളുടെ പ്രീവെഡ്ഡിങ്ങ് ആഘോഷങ്ങള്‍ ആരംഭിക്കുകയാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവാഹ മാമാങ്കം തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനായി ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിച്ചേര്‍ന്നിട്ടുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹത്തിന് മുന്നോടിയായി ഇന്നു മുതല്‍ ആലിയയുടെ രണ്‍ബീറിന്റെയും വീടുകളില്‍ കനത്ത സുരക്ഷയും സെക്യൂരിറ്റി ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്. ബുധനാഴ്ച മുതല്‍ പ്രീവെഡ്ഡിങ്ങ് ആഘോഷങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ഇരുവരുടെയും വസതികള്‍ക്ക് മുന്നില്‍ കനത്ത സുരക്ഷയാണ്. ഫോണുകള്‍ക്കും ക്യാമറകള്‍ക്കും വീടുകള്‍ക്കുള്ളിലേക്ക് പ്രവേശനമില്ല. മാത്രമല്ല ജോലിക്കാരുടെയും മറ്റ് ഫോണുകള്‍ ടേപ്പ് കൊണ്ട് മറച്ചാണ് അകത്ത് പ്രവേശിപ്പിക്കുന്നത്.
മുംബൈയില്‍ നിന്നു തന്നെ ഒരു സ്വകാര്യ സുരക്ഷാ കമ്പനിയില്‍ നിന്ന് പ്രത്യേക ജീവനക്കാരെയും വീടുകള്‍ക്ക് മുന്നില്‍ നിയമിച്ചിട്ടുണ്ട്. വീടിനു മുന്നിലായി ബാരിക്കേഡുകള്‍ തീര്‍ത്ത് ആളുകളെ തടയുന്നുണ്ട്. ഇന്നു രാവിലെ താരത്തിന്റെ വസതിക്ക് മുന്നില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിവാഹതീയതിയെക്കുറിച്ചുള്ള സംശയങ്ങള്‍ അടുത്ത ബന്ധുക്കള്‍ക്കിടയില്‍ പോലും ഉടലെടുത്തിരുന്നു. എങ്കിലും വിവാഹം ഉടന്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ 14 ന് ശേഷമുള്ള ദിവസങ്ങളില്‍ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിവാഹവിരുന്നില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി താരങ്ങളുടെ വസതികളില്‍ വലിയ സ്വീകരണമാണ് ഒരുക്കിയിരുക്കുന്നത്. അതിഥികളെ വരവേല്‍ക്കുന്നതിനായി നേരത്തെ തന്നെ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിക്കഴിഞ്ഞു.
















