ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നാടകീയ സംഭവങ്ങളാണ് ദിവസവും ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. ബിഗ് ബോസ് ഷോകളിലെ സ്ഥിരം ചര്‍ച്ചാ വിഷയമാണ് പ്രണയം. ഇത്തവണയും അത് ആവർത്തിക്കുകയാണ്. എന്നാല്‍ ഒന്നിലധികം പ്രണയകഥകളാണ് ചര്‍ച്ചയാവുന്നത്. ബിഗ് ബോസ് ഹൗസിന് പുറത്ത് ചര്‍ച്ചയാവുന്ന പ്രണയ കഥയാണ് മത്സാർത്ഥികളായ അപര്‍ണ്ണ മള്‍ബറിയുടേയും ജാസ്മിന്റെയും . ഇരുവരും സ്വവര്‍ഗ്ഗനുരാഗികളാണ്. അപര്‍ണ്ണ വിവാഹിതയാണ്. ജാസ്മിന് മോണിക്ക എന്നൊരു പെണ്‍സുഹൃത്തുമുണ്ട്. ഇരുവരും ലിവിങ് റിലേഷന്‍ ഷിപ്പിലാണ്. അപര്‍ണ്ണയും ജാസ്മിനും തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. അമൃത ശ്രീയാണ് അപര്‍ണ്ണയുടെ ജീവിത പങ്കാളി. മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
എന്നാൽ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് അപര്‍ണ്ണയും ജാസ്മിനും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. ജാസ്മിന് അപര്‍ണ്ണയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. ആദ്യം അടുത്ത സുഹൃത്തായ നിമിഷയോടായിരുന്നു ഈ ഇഷ്ടത്തെ കുറിച്ച് പറഞ്ഞത്. ഈ വീഡിയോ വൈറലുമായിരുന്നു.എന്നാല്‍ തന്നോട് ക്രഷ് തോന്നുന്നതില്‍ തെറ്റില്ലെന്നായിരുന്നു അപര്‍ണ്ണ മറുപടിയായി പറഞ്ഞത്. അങ്ങനെ പറഞ്ഞ് നീ എന്നില്‍ നിന്ന് അകന്ന് പോകരുതെന്നും പറയുന്നുണ്ട്. ഇത് പറഞ്ഞ് അവിടെ നിന്ന് പോകുന്ന അപര്‍ണ്ണയെ വിളിച്ച് നടുവിരല്‍ ഉയര്‍ത്തി കാണിക്കുകയായിരുന്നു. എന്നാല്‍ ഇതിന് അപര്‍ണ്ണ മള്‍ബറി പ്രതികരിച്ചിരുന്നില്ല.
ഒന്നു മിണ്ടാതെ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം ഹൗസില്‍ പൊട്ടിക്കരഞ്ഞ് അപര്‍ണ്ണയെ ആശ്വസിപ്പിച്ച് ജാസ്മിന്‍ എത്തിയിരുന്നു. ജാസ്മിന് മുന്നില്‍ തന്റെ വിഷമങ്ങള്‍ ഇറക്കി വയ്ക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസിലെ മറ്റ് പ്രണയ ഗോസിപ്പുകളെക്കാള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഈ ലെസ്ബിയന്‍ ക്രഷ് ആണ്. അപർണ്ണയ്ക്കും തിരിച്ച് ജാസമിനോട് ഇഷ്ടമുണ്ടോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
















