കോട്ടയം: മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം പി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. കോട്ടയം ഈരയില്‍ക്കടവിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം.
1962-64 കാലഘട്ടത്തിൽ ആര് ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി, കോട്ടയം മണ്ഡലത്തിലെ രണ്ടാമത്തെ എംഎല്‍എ, ആദ്യത്തെ മന്ത്രി, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, അഭിഭാഷകന്, എന്‍എസ്എസ് പ്രതിനിധി സഭാംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ശാരദാദേവി. മകള്: സുധ. മരുമകന്: റിട്ട: കേണല് പി എസ് സി നായർ. സംസ്കാരം വ്യാഴാഴ്ച.

















