പാലാ: മലയാറ്റൂർ തീർഥാടനം കഴിഞ്ഞു മടങ്ങവെ കാർ ലോറിയുമായി കൂട്ടിയിടിച്ചു. പാലാ -തൊടുപുഴ റൂട്ടിൽ ഇന്നു പുലർച്ചെ അഞ്ചോടെ കൊല്ലപ്പള്ളിക്കു സമീപം ആറാം മൈലിലായിരുന്നു അപകടം.
അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു. കാറിലുണ്ടായിരുന്ന നാലു പേർക്കു പരിക്കേറ്റു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് മരിച്ചത്.
മലയാറ്റൂർ തീർഥാടനത്തിനുശേഷം പാലാ മുണ്ടുപാലത്തുള്ള ബന്ധുവീട്ടിലേക്കു പോകുന്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

















