കോഴിക്കോട്: മുന്‍ എംഎല്‍എയും സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം.തോമസിനെയും ലൗ ജിഹാദ് വിവാദത്തേയും തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ നേതൃത്വം.
ജോര്‍ജ് എം.തോമസിന് പിശക് പറ്റിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.
ഇതിനകത്ത് ലൗജിഹാദ് ഒന്നും തന്നെ ഉള്‍പ്പെട്ടിട്ടേയില്ല. അത്തരം കാര്യങ്ങളൊന്നും ഈ വിവാഹവുമായി ബന്ധപ്പെട്ടില്ലെന്നും മോഹനന്‍ പറഞ്ഞു.
രാജ്യത്ത് മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആക്രമിക്കാനും ആക്ഷേപിക്കാനും ബോധപൂര്‍വം കൊണ്ടുവരുന്ന ക്രുപ്രചാരണമാണ് ലൗ ജിഹാദ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ജോര്‍ജ് എം തോമസിന് പിഴവ് സംഭവിച്ചിട്ടുണ്ട്. പിഴവ് അദ്ദേഹം തന്നെ അംഗീകരിച്ചുവെന്നും പി.മോഹനന്‍ പറഞ്ഞു.

















