ഡൽഹി: ‘മേക്ക് ഇൻ ഇന്ത്യാ’ പദ്ധതി പ്രകാരം ഇന്ത്യയിൽ നിക്ഷേപം ഇറക്കാൻ യു.എസ് പ്രതിരോധ കമ്പനികളെ ക്ഷണിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തമിഴ്നാട്ടിലെയും യുപി യിലെയും പ്രതിരോധ ഇടനാഴിയിലേക്കാണ് യു.എസിന്റെ നിക്ഷേപം വേണ്ടതെന്നും രാജ്നാഥ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഒാസ്റ്റിനുമായുള്ള 2+2ചർച്ചയ്‌ക്കു ശേഷം വ്യക്തമാക്കി.
ജോ ബൈഡൻ അധികാരത്തിൽ എത്തിയ ശേഷം ഇന്ത്യ യു.എസിൽ നടത്തുന്ന ആദ്യ പ്രതിരോധ തല ചർച്ചയാണിത്.പ്രതിരോധ, തന്ത്രപര മേഖലകളിലെ ഇന്തോ-യു.എസ് സഹകരണം വിപുലപ്പെടുത്തുന്നതിനൊപ്പം മേക്ക് ഇൻ ഇന്ത്യാ പദ്ധതിക്ക് കീഴിൽ എല്ലാം ഇന്ത്യയിൽ നിർമ്മിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്.പരസ്പര ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും ഇച്ഛാശക്തിയാണ് മന്ത്രിതല ചർച്ചയിൽ പ്രതിഫലിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന രാജ്യമായ ഇന്ത്യയ്ക്ക് മേഖലയിൽ നിർണായക സ്വാധീനമുണ്ട്. സുനാമി മുതൽ കൊവിഡ് വരെയുള്ള പ്രതിസന്ധികളിലും ഇന്ത്യ അതു തെളിയിച്ചു.- രാജ്നാഥ് വ്യക്തമാക്കി.
















