പാലക്കാട്: എലപ്പുള്ളിയിലെ മൂന്നു വയസ്സുകാരൻ്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാൻ, ആസിയ ദമ്പതികളുടെ മകനെയാണ് ഇന്ന് പകൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വാഭാവിക മരണം ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ സംശയത്തെ തുടര്‍ന്ന് അമ്മ ആസിയയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍, കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇവര്‍ പറഞ്ഞുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
മൊഴിയുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൊലപാതകം സ്ഥിരീകരിക്കാനാവൂ എന്ന് പാലക്കാട് കസബ പോലീസ് പറഞ്ഞു.

















