ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. തൊടുപുഴ ഒളമറ്റം സ്വദേശി പ്രയേഷാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഒന്നര വർഷത്തിനിടെ പതിനഞ്ചിലധികംപേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം ആദ്യം അമ്മ മറച്ചുവച്ചു. വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയിൽ കാണിക്കാൻ പോലും തയ്യാറായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്നും അമ്മ ഡോക്ടറോട് കള്ളം പറഞ്ഞു.
എന്നാൽ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡനവിവരം പോലും പുറത്തറിയുന്നത്.
പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമ്മക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശം നൽകിയിരുന്നു.

















