മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ ട്രാൻസ്‍ജിൻഡർ ആണ് അഞ്ജലി അമീർ.മമ്മൂട്ടി ചിത്രമായ പേരന്‍പിലൂടെയായിരുന്നു അഞ്ജലിയുടെ സിനിമ പ്രവേശനം. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഞ്ജലി. തന്റെ ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. മാത്രവുമല്ല അഞ്ജലി അമീറിന്റെ ഫാഷന്‍ സെന്‍സ് ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിത തന്റെ തിരഞ്ഞെടുപ്പുകളെ കുറിച്ച് പറയുകയാണ് അഞ്ജലി. വസ്ത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ജീവിതത്തിലെ തന്റെ ചോയിസുകളെ കുറിച്ചും ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.
സാഹചര്യത്തിന് അനുസരിച്ചാണ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നാണ് അഞ്ജലി പറയുന്നത്. ”ഉദ്ഘാടനത്തിന് പോവുകയാണെങ്കില്‍ സാരി ആയിരിക്കും മിക്കവാറും ധരിക്കുക. ഔട്ടിങ്ങിനാണെങ്കില്‍ വെസ്റ്റേണ്‍ വസ്ത്രങ്ങള്‍. ജീന്‍സും ടോപ്പും ആണ് കൂടുതല്‍ ഇഷ്ടം. മേക്കപ് ഒന്നും ഉപയോഗിക്കാതെ വളരെ കാഷ്വല്‍ ആയിട്ടാണ് അധികവും പുറത്ത് പോവാറുള്ളതെന്നും” താരം പറയുന്നു.

”രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ കസിന്‍സിന്റെ ഫ്രോക്കുകള്‍ ഇട്ടു നോക്കുമായിരുന്നു. അതെല്ലാം ഇപ്പോഴും ഓര്‍മയുണ്ട്. പതിനഞ്ചോ, പതിനാറോ വയസുള്ളപ്പോഴാണ് ശസ്ത്രക്രിയയ്ക്കു വിധേയയാകാന്‍ തീരുമാനിച്ച് വീട്ടില്‍നിന്നും ഇറങ്ങുന്നത്. അതിനു മുന്‍പേ എല്ലാത്തരം വസ്ത്രങ്ങളും ധരിക്കുമായിരുന്നു. അതുകൊണ്ട് ശസ്ത്രക്രിയയ്ക്കുശേഷം വസ്ത്രങ്ങളുടെ കാര്യത്തില്‍ പുതുമയൊന്നും തോന്നിയില്ലെന്നും”അഞ്ജലി പറഞ്ഞു.
”എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാണ്. ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല. അങ്ങനെ ഒരു വ്യക്തി ഉണ്ടെങ്കില്‍ അയാളുടെ സ്വകാര്യത കൂടി ഞാന്‍ പരിഗണിക്കണമല്ലോ. ഇഷ്ടങ്ങള്‍ എല്ലാ വ്യക്തികള്‍ക്കും ഉണ്ടാകും. അത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത കാലത്തോളം മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ട ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം”.നല്ലൊരു വ്യക്തിയെ വിവാഹം ചെയ്ത് ദുബായില്‍ സെറ്റില്‍ ആകണം എന്നാണ് അഞ്ജലിയുടെ ആഗ്രഹം. കൂടാതെ സ്വന്തമായി ഒരു വീടും ബിസിനസ്സും നടിയുടെ മറ്റൊരു സ്വപ്‌നമാണ്
എന്നാണ് പ്രണയത്തെ കുറിച്ചും തന്റെ സ്വപ്നത്തെ കുറിച്ചും അഞ്ചലിൽ വ്യക്തമാക്കിയത് .
















