മൃഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന പീഡന സംഭവങ്ങൾ നിരവധിയാണ് പുറത്തുവരുന്നത്.കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നും ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റത്തിനു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്ത വാർത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.മഹാരാഷ്ട്രയിലെ കോലാപൂരിലെ സഹ്യാദ്രി കടുവാ സങ്കേതത്തിന്റെ ഉള്‍വനത്തിലാണ് ഇത്തരം സംഭവം നടന്നത്.ഈ മൂന്നു പ്രതികൾ നാടന്‍ തോക്കുകളുമായി ഉള്‍വനത്തില്‍ പ്രവേശിച്ചതിനു ശേഷം ഉടുമ്പിനെ പിടിക്കുകയായിരുന്നു .ബംഗാള്‍ മോണിറ്റര്‍ ലിസാര്‍ഡ് എന്നറിയപ്പെടുന്ന വളരെ വ്യത്യസ്ത വിഭാഗത്തില്‍ പെടുന്ന ഉടുമ്പിനെ ആണ് ഇവർ ലൈംഗികമായി പീഡിപ്പിച്ചു കൊന്നത്.
മാര്‍ച്ച് 31 ന് തോക്കുമായി വനത്തിനുള്ളിലേക്ക് കടക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു .തുടര്‍ന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ആണ് ഈ പ്രതികള്‍ വേട്ടക്കാരാണെന്ന് തിരിച്ചറിഞ്ഞത്. ദേശീയ സുവോളജിക്കല്‍ പാര്‍ക്കിലുൾപ്പെടെ ഇവര്‍ക്കായി വനംവകുപ്പ് തിരച്ചില്‍ നടത്തുകയും ചെയ്തു .മൂന്ന് പേരിൽ ഒരാൾ അടുത്തുള്ള ഗ്രാമത്തിൽ നിന്ന് പോലീസ് പിടിയിൽ ആയി.അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിളാണ് കടുവ സങ്കേതത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹവിറ്റ് ഗ്രാമത്തില്‍ നിന്നും മൂന്ന് പേരിൽ ഒരാളെ പോലീസ് പിടികൂടിയത്.തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന തോക്കിനു ലൈസന്‍സില്ലാതെ ആണ് വന്യ ജീവി സാങ്കേതത്തില്‍ കടന്നത് .
താൻ മാത്രമല്ല തന്റെ കൂട്ടുകാരായാ രത്നഗിരി സ്വദേശികളായ രണ്ട് പേർ കൂടി തന്റെ ഒപ്പമുണ്ടായിരുന്നതായി പിടിയിലായ പ്രതി പോലീസിനോട് പറഞ്ഞു.ബാക്കിയുള്ള രണ്ടുപേരെയും പോലീസ് പിടികൂടി .പിന്നീട് ഇവരില്‍ നിന്നും ആയുധങ്ങളും ഇരുചക്ര വാഹനങ്ങളും കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ വന്യജീവി സംരക്ഷണം നിയമമനുസരിച്ച് പ്രതികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് .കോടതി ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ് .