തിരുവനന്തപുരം: കൃഷിനാശവും ബാങ്ക് ബാധ്യതയും മൂലം തിരുവല്ലയില്‍ ജീവനൊടുക്കിയ കര്ഷകന് രാജീവിന്റെ വീട് യുഡിഎഫ് സംഘം ഇന്ന് സന്ദര്‍ശിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘമാണ് ഇന്ന് ഉച്ചയ്ക്ക് രാജീവിന്റെ വീട്ടിലെത്തുക. കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വി.ഡി.സതീശന് പ്രതികരിച്ചിരുന്നു.
നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടില്‍ രാജീവാണ് മരിച്ചത്. ഇയാള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ ഇന്നലെ രാത്രിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

















