ലക്നൗ: സ്ഥലംമാറ്റത്തിന് പകരം ഭാര്യയെ തനിക്കൊപ്പം അയക്കണമെന്ന് മേലുദ്യോഗസ്ഥന്‍ പരിഹസിച്ചതില്‍ മനംനൊന്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്‌തു. ഉത്തര്‍ പ്രദേശ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായ ഗോകുല്‍ പ്രസാദ്(45) ആണ് ഡിസല്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്‌തത്.
സംഭവവുമായി ബന്ധപ്പെട്ട് ജൂനിയര്‍ എഞ്ചിനീയര്‍ നാഗേന്ദ്ര കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. മറ്റൊരു ക്ലര്‍ക്കിനേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് മുന്നിലാണ് ഗോകുല്‍ ആത്മഹത്യ ചെയ്‌തത്. ഇവിടെ ലൈന്‍മാനായി ഇയാള്‍ ജോലിനോക്കി വരികയായിരുന്നു. തീകൊളുത്തുന്നതിന് മുന്‍പായി ഗോകുല്‍ ചിത്രീകരിച്ച സെല്‍ഫി വിഡിയോയിലാണ് മേലുദ്യോഗസ്ഥനെക്കുറിച്ച് ഗുരുതരമായ ആരോപണമുള്ളത്. തന്നെയും കുടുംബത്തേയും അധിക്ഷേപിച്ച മേലുദ്യോഗസ്ഥനെതിരെ പൊലീസിനെ സമീപിച്ചിട്ടുപോലും ഫലമുണ്ടായില്ലെന്നും വിഡിയോയിലൂടെ ഇയാള്‍ ആരോപിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ജൂനിയര്‍ എഞ്ചിനീയര്‍ തന്റെ ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് ഇയാളുടെ ഭാര്യയും പരാതിപ്പെട്ടിട്ടുണ്ട്. തൊഴില്‍ ചൂഷണവും പീഡനവും സഹിക്കവയ്യാതെ ഇാള്‍ വിഷാദ രോഗത്തിലാകുകയും മരുന്നുകള്‍ കഴിക്കുകയും ചെയ്തുവന്നിരുന്നതായി ഭാര്യ പറഞ്ഞു. സഹികെട്ട് സ്ഥലം മാറ്റം ആവശ്യപ്പെട്ടപ്പോള്‍ മേലുദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞെന്നും രാത്രി ഭാര്യയെ തന്റെ കിടപ്പറയിലേക്ക് അയച്ചാല്‍ മാത്രം ട്രാന്‍സ്ഫര്‍ തരാമെന്ന് പറയുകയും ചെയ്തതോടെ ജൂനിയര്‍ ഓഫിസറിന്റെ കാര്യാലയത്തിന് മുന്നില്‍ വച്ച് ഇയാള്‍ തന്റെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു. ഉടന്‍തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.
















