തിരുവനന്തപുരം: കെ വി തോമസിന് ഇടതുപക്ഷവുമായി വർഷങ്ങളായുള്ള ധാരണയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. അച്ചടക്ക സമിതി കെ വി തോമസിനെതിരെ സ്വീകരിക്കുന്ന നടപടി അംഗീകരിക്കും.
കെ വി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തു. കെ വി തോമസിന്റെ സാമ്പത്തിക സ്രോതസിൽ സംശയമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം തന്നെ കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ലെന്ന് കെവി തോമസ് വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. ഓട് പൊളിച്ചുവന്ന ആളല്ല താന്‍. അവസാന ശ്വാസംവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ നടപടി സ്വീകരിക്കാൻ അച്ചടക്ക സമിതി യോഗം ചേരുന്നതിന് മുന്നോടിയാണ് പ്രതികരണം.

















