തിരുവല്ല: നെൽപ്പാടത്തിന്റെ കരയിൽ കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ഇന്ന് രാവിലെ തിരുവല്ലയിലാണ് സംഭവം.
രാജീവിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കൃഷി ആവശ്യങ്ങൾക്ക് ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. . കഴിഞ്ഞ തവണയും നെൽകൃഷി നഷ്ടത്തിലായിരുന്നു. ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കർ കൃഷി നശിച്ചു.
കൃഷി നഷ്ടമായതിന്റെ മനോവിഷമമാകാം ആത്മഹത്യക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

















