കൊച്ചി : പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശാന്ത്(40), ഭാര്യ രജിത (35) ഭാര്യയുടെ അമ്മ ഗിരിജ എന്നിവരാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നതായി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
രജിതയെ വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മറ്റുള്ളവർ തൂങ്ങി മരിച്ച നിലയിലാണ്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

















