ആലപ്പുഴ: കെ.വി. തോമസ് പോയാൽ കോൺഗ്രസിന്റെ വീര്യം ചോരില്ലെന്നും കോൺഗ്രസ് പാർട്ടിയിൽ കെ.വി. തോമസിന് ഇനി സ്ഥാനമില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
എല്ലാം മുഖ്യമന്ത്രിയുടെ തിരക്കഥയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.കെ.വി. തോമസിന്റെ പ്രവൃത്തി നിർഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കെ.വി. തോമസിനെതിരെ നടപടിയെടുക്കണമെന്നും ഇല്ലെങ്കിൽ ശശി തരൂരിനോട് ചെയ്യുന്ന അനീതിയാണെന്നും കെ. മുരളീധരൻ എംപി. പറഞ്ഞു.
വിലക്ക് ലംഘിച്ച് കെ.വി. തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുത്തത് തെറ്റാണ്. ഏകാധിപതിയായ പിണറായി വിജയനെ കെ.വി. തോമസ് വാനോളം പുകഴ്ത്തിയത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

















