തിരുവനന്തപുരം: കെ വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പരിപാടിയില്‍ പങ്ക് എടുത്തത് വലിയൊരു അച്ചടക്കലംഘനമെന്ന് കെ മുരളീധരന്‍ എംപി വിമർശിച്ചു. ഉടനടി നടപടി എടുത്തില്ലെങ്കില്‍ ശശി തരൂരിനോട് ചെയ്യുന്ന വലിയൊരു അനീതിയാണ്. ഏകാധിപതിയായ പിണറായി വിജയനെ വാനോളം പുകഴ്ത്തിയതും ഗുരുതരമായ അച്ചടക്കലംഘനമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.
ശശി തരൂരിന്റെ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിച്ചു. അതേസമയം കെ വി തോമസ് ലംഘിക്കുകയും ചെയ്തു. അതിനാല്‍ നടപടി എടുത്തില്ലെങ്കിൽ തരൂരിനോടു കൂടി ചെയ്യുന്ന തെറ്റായിരിക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്ക് എടുക്കണമെന്ന് ശശി തരൂരിനുണ്ടായിരുന്നു.
സമ്മേളന വേദിയില്‍ കോണ്‍ഗ്രസിന്റെ നയം വിശദീകരിക്കണമെന്നും തരൂരിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പ്രത്യേക സാഹചര്യം പാര്‍ട്ടി ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം മാറിനിന്നു. പക്ഷെ കെവി തോമസ് പങ്കെടുക്കുക മാത്രമല്ല, ഏകിധിപതിയായ മാര്‍ക്‌സിസ്റ്റുകാരു പോലും കാണുന്ന മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഇത് ഗുരുതമായ അച്ചടക്കലംഘനമാണെന്ന് മുരളീധരന്‍ പ്രതികരിച്ചു.

















